17 പന്തിൽ 21 റൺസ് വേണമെന്നിരിക്കെ നിക്കോളസ് പൂരൻ പുറത്തായപ്പോൾ പരിചയ സമ്പന്നനായ മാക്സ്വെല്ലിനെ അയക്കുന്നതിന് പകരം യുവ താരം സിമ്രാൻ സിംഗിനെ അയക്കുകയായിരുന്നു. 7 പന്തിൽ 4 റൺസാണ് താരം നേടിയത്. മാക്സ്വെൽ പകരം ഇറങ്ങിയിരുന്നേൽ ഈ ദയനീയ തോൽവി ഒരു പക്ഷെ ഏറ്റു വാങ്ങേണ്ടി വരില്ലായിരുന്നു.